Card image cap

കലയും സാഹിത്യവും പ്രബോധനത്തിന് യുക്തമാവണം: എ.നജീബ് മൗലവി

31 Dec 2020 10:00 AM

മലപ്പുറം: കലയും സാഹിത്യവും മികച്ച മാധ്യമമാണെന്നതിനാൽ പ്രബോധകർ അവ സ്വായത്തമാക്കുകയും പ്രബോധനത്തിന് യുക്തമായ രീതിയിൽ ഉപയോഗിക്കുകയും വേണമെന്ന് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ : ജന: സെക്രട്ടറി എ. നജീബ് മൗലവി പ്രസ്താവിച്ചു.

വണ്ടൂരിൽ നടന്ന ഇസ്ലാമിക കലാ സാഹിത്യ സമിതി (ഐ.കെ.എസ്.എസ്.) സംസ്ഥാന കലാമേളയിൽ വിജയികൾക്ക് ട്രോഫി വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.. സംസ്ഥാന കലാമേള സയ്യിദ്  ഹാഷിം ബാഫഖി തങ്ങൾ (കൊയിലാണ്ടി) ഉദ്ഘാടനം ചെയ്തു. സയ്യിദ് ഷൗക്കത്തലി തങ്ങൾ, മൗലവി അലി അക്ബർ വഹബി,അശ്റഫ് ബാഖവി കാളികാവ്, മൗലവി എം.എഛ്. വള്ളുവങ്ങാട്, അഡ്വ. ഫാറൂഖ് ഇ മുഹമ്മദ്, റഷീദ് മാളിയേക്കൽ തുടങ്ങിയവർ സംസാരിച്ചു.

വണ്ടൂർ പുലിക്കോട്ടിൽ ഹൈദർ സ്മാരക കേന്ദ്രത്തിൽ  നടന്ന പരിപാടിയിൽ മത്സര വിജയികളുടെ കലാപ്രകടനങ്ങൾ നടന്നു.