SYF സംസ്ഥാന ജനറൽ കൌൺസിൽ യോഗം
24 Nov 2020
രാജ്യത്തിന്റെ പുരോഗതിക്കും സമൂഹത്തിന്റെ നന്മക്കുമാണ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തേണ്ടത്. പ്രതിപക്ഷ ബഹുമാനത്തോടെ യുള്ള ആരോഗ്യ പരമായ മത്സരങ്ങളാവാം. പരസ്പര വിദ്വേഷവും പകപോക്കലും രാജ്യത്തിന്റെ വികസനത്തിന് വിഘാതം സൃഷ്ടിക്കും. ആസന്നമായ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ കക്ഷികള്‍ ഈ കര്യങ്ങള്‍ ഓര്‍ക്കണമെന്നും കക്ഷി രാ്ട്രീയത്തിനതീതമായി ഉത്തരവാദിത്ത ബോധത്തോടെ പ്രവര്‍ത്തിക്കാന്‍ തിരഞ്ഞെടുക്കപ്പെടുന്ന ജന പ്രതിനിധികള്‍ തയ്യാറാകണമെന്നും കേരള സംസ്ഥാന സുന്നീ യുവജന ഫെഡറേഷന് (എസ് വൈ എഫ് )ജനറല്‍ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.അടുത്ത ആറു മാസത്തെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് കൗണ്‍സില്‍ രൂപം നല്കി.ഡിസമ്പറില്‍ സംഘത്തിന്റെ കലാ-സാഹിത്യ വിഭാഗമായ ഐ കെ എസ് എസിന്റ ആഭിമുഖ്യത്തില്‍ കലാമേള, ജനുവരിയില്‍ സ്റ്റേറ്റ് തസ്കിയത്ത് ക്യാംപ്, ശാഖ പ്രവര്‍ത്തക സംഗമം, ഫിബ്രവരിയില്‍ ജില്ലാ തസ്കിയത്ത് ക്യാംപ് ,മേഖല സഭ,മാര്‍ച്ചില്‍ ജില്ലാ സഭ എന്നിവ നടക്കും.സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ഹാശിം ബാഫഖി തങ്ങള്‍ കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജാതിയേരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സിക്രട്ടറി ഇ.പി അശ്റഫ് ബാഖവി പദ്ധതി അവതരിപ്പിച്ചു. സബ്ബ് കമ്മറ്റി കണ്‍വീനര്‍മാരായ സയ്യിദ് ശൗഖത്തലിതങ്ങള് ( ഐ കെ എസ് എസ് ) സദഖത്തുല്ല മുഈനികാടാമ്പുഴ (ഫൈത്ത് ) മരുത അബ്ദുല്ലത്തീഫ് മൗലവി (മീഡിയ) എ എന്‍ സിറാജുദ്ധീന് മൗലവി (റിലീഫ് ) അമീന് വയനാട് (സേവന ഗാഡ്) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പാണക്കാട് സയ്യിദ് അബ്ദുല്‍ ഖയ്യൂം ശിഹാബ് തങ്ങള്‍, കെ.യം. ശംസുദ്ധീന്‍ വഹബി (മലപ്പുറം ഈസ്റ്റ്) സയ്യിദ് ഹസന് ജിഫ്രി തങ്ങള്‍ ( മലപ്പുറം വെസ്റ്റ് ) പ്രൊഫസര്‍ കെ.യു ഇസ്ഹാഖ് ഖാസിമി, ടി എച്ച് മുസ്ഊദ് ഫലാഹി (കോഴിക്കോട്) അഡ്വ.ഫാറൂഖ് ഇ മുഹമ്മദ് (വയനാട്) കെ മുഹമ്മദ് കുട്ടി വഹബി, സൈദ് മുഹമ്മദ് വഹബി (പാലക്കാട്) ഖമറുദ്ധീന് വഹബി (തൃശൂര്‍) സലീം വഹബി (കണ്ണൂര്‍) റാശിദ് മുഈനി (കാസറഗോഡ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.