സഹായാഭ്യർത്ഥന
07 Nov 2020
പ്രിയ സഹോദരങ്ങളേ...
സുഖമെന്ന് കരുതുന്നു. അതിന്നായി പ്രാർത്ഥിക്കുന്നു.
കോവിഡ് കാലത്തും നമ്മുടെ സംഘത്തിന്റെ പ്രവർത്തനങ്ങളും മാസികകളുടെ പ്രചാരണങ്ങളും നടത്താൻ കഴിഞ്ഞു എന്നത് വലിയ സന്തോഷത്തിന് വക നൽകുന്നു. റമളാൻ - ഈദ് ക്യാംപെയ്നുകളും നുസ്രത്ത്- ബുൽബുൽ പ്രചാരണങ്ങളും സോഷ്യൽ മീഡിയയിൽ വൻ പ്രചാരം നേടി. സാങ്കേതിക സൗകര്യങ്ങൾ കുറഞ്ഞ നമ്മുടെ സംഘത്തിന്റെ നിസ്വാർത്ഥ പ്രവർത്തകരുടെ സേവനത്തിന് അകമഴിഞ്ഞ നന്ദി.
നമ്മുടെ മദ്റസാ ക്ലാസ്സുകളും ഓൺലൈനിലൂടെ ആണല്ലോ. അതും മുടങ്ങാതെ നടക്കുന്നു. പക്ഷേ, ഇതൊക്കെയും ഒരുക്കുന്നതും വീഡിയോ റെക്കോർഡിംഗ് അടക്കം എല്ലാം ചെയ്യുന്നതും ചില സുഹൃത്തുക്കളുടെ മൊബൈൽ ഫോണിലാണ്. പല പരിപാടികളുടെയും ലൈവ് കൊടുക്കുന്നതും മൊബൈൽ ഫോൺ വഴി തന്നെ. ഇതിൽ പല പ്രശ്നങ്ങളും ഉണ്ടാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
നമ്മുടെ സംഘത്തിന് സ്വന്തമായി ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഭാവിയിൽ അനിവാര്യമായി വന്നിരിക്കുന്നു. അതിനായി രണ്ട് ലക്ഷം രൂപയോളം ചെലവ് വരുന്ന അത്യാവശ്യ സാമഗ്രികൾ ഒരുക്കാൻ വേണ്ട സഹായ - സഹകരണങ്ങൾ താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു. താങ്കളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ഇതിൽ കണ്ണി ചേർത്ത് പരിപാടിയുടെ വിജയത്തിനായി പരിശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
സയ്യിദ് ഹാശിം ബാഫഖി തങ്ങൾ
പ്രസിഡണ്ട് സ്റ്റേറ്റ് SYF
ഇ.പി അശ്റഫ് ബാഖവി
(സിക്രട്ടറി സ്റ്റേറ്റ് SYF)
Ph : 9446140190