Card image cap

മൗലിദ് ജൽസ ഉദ്ഘാടനം ചെയ്തു

03 Nov 2020

പാണക്കാട്: പ്രശ്നകലുഷിതമായ മനുഷ്യ ജീവിതത്തിൽ താങ്ങും തണ

 ലും നഷ്ടമാകുന്നതാണ് വലിയ നഷ്ടമെന്നും സമാധാനത്തിന്റെ ഒരിടം കണ്ടെത്താതെ വരുമ്പോൾ മനസ്സു ദുർബ്ബലമായി പലരും ആത്മഹത്യയിൽ അഭയം തേടുകയാണ് ചെയ്യുന്നതെന്നും ഇവിടെയാണ് പ്രവാചക വ്യക്തിത്വത്തിന്റെയും സന്ദേശങ്ങളുടെയും പ്രസക്തിയെന്ന് പാണക്കാട്സയ്യിദ്അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ പാണക്കാട് പറഞ്ഞു. കേരള സുന്നി ജമാഅത്ത് മലപ്പുറം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയമൗലിദ് ജൽസ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്. അലി മൗലവി പട്ടർക്കടവ് അദ്ധ്യക്ഷത വഹിച്ചു. കുന്നപള്ളി സുബൈർ മൗലവി, ചെറുകര റഫീഖ് വഹബി, അബൂ ഹനീഫ മുഈനി, ബഷീർ തൃക്കലംക്കോട്, കെ.കെ.മുഹ്സിൻ എടക്കര, മുസ്തഫ ബാഖവി കാളികാവ്, യു.ജഅഫർ മുഈനി എന്നിവർ സംസാരിച്ചു.