Card image cap

ശംസുൽ ഉലമാ ജീവചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു.

29 Oct 2020 04:00 PM

മലപ്പുറം :കേരളത്തിലെ എല്ലാവിഭാഗം പണ്ഡിതൻമാരുടെയും ഗുരുവും  പ്രമുഖകർമ്മശാസ്ത്രമനീഷിയുമായും  അവിഭക്ത സമസ്തയുടെ  മുഫ്തിയുമായിരുന്ന ശംസുൽ ഉലമാ അല്ലാമാ ഖുതുബി മുഹമ്മദ്‌ മുസ്‌ലിയാർ (റ )സമ്പൂർണ ജീവചരിത്രഗ്രന്ഥം  പ്രകാശനം ചെയ്തു. മമ്പാട് അഹിബ്ബായ ചാരിറ്റബ്ൾ &എജ്യൂക്കേഷണൽ  ട്രസ്റ്റ് (അസറ്റ് )പുറത്തിറക്കിയ ഗ്രന്ഥം പ്രമുഖ പണ്ഡിതനും സംസ്ഥാന ജംഇയ്യത്തുൽ ഉലമ ജനറൽ സിക്രട്ടറിയുമായ മൌലാന നജീബ് മൗലവിയാണ് രചിച്ചത്. പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ, കൂരാട് മുഹമ്മദലി മുസ്ലിയാർ,പി. അലി അക്ബർ മൗലവി, ഇ.പി. അശ്റഫ് ബാഖവി, കെ.കെ. സുലൈമാൻ എന്നിവരുടെ സാനിധ്യത്തിൽ നടന്നു. തുടർന്ന് നടന്ന മൗലിദ് ജൽസക്ക് സി.ഹംസ വഹബി നേതൃത്വം നൽകി. മരുത അബ്ദുൽ ലത്തീഫ് മൗലവി, കെ.എം. ശംസുദ്ദീൻ വഹബി, അമീൻ വയനാട്, ശബീർ മൗലവി, സി.അബ്ദുൽ ഗഫൂർ മൗലവി, അബ്ദുൽ മജീദ് വഹബി എന്നിവർ പ്രസംഗിച്ചു