About Us

Home About Us

സുന്നീ യുവജന ഫെഡറേഷൻ

കേരള സംസ്ഥാന സുന്നീ യുവജന ഫെഡറേഷൻ (SYF)

കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയുടെ പോഷക ഘടകമായി രൂപീകരിക്കപ്പെട്ട യുവജന സംഘമാണ് എസ്.വൈ.എഫ് മത-സാമൂഹിക-സാംസ്കാരിക മേഖലകളിൽ ഫലപ്രദമായ ഇടപെടലുകൾ സംഘം നടത്തിയിട്ടുണ്ട്. സയ്യിദ് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ പാണക്കാട്, മൗലാനാ സമദ് മൗലവി മണ്ണാർമല, മൗലാനാ എ നജീബ് മൗലവി മമ്പാട്, ഡോ.ഇ കെ അലവി മൗലവി എന്നിവർ സംഘത്തിൻ്റെ സ്റ്റേറ്റ് ഭാരവാഹികളായിരുന്നു.
രൂപീകരണം: 1977 ഏപ്രിൽ
മാതൃസംഘം: കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ
പ്രസിദ്ധീകരണം: ബുൽബുൽ മാസിക
പ്രസിദ്ധീകരണ വിഭാഗം:ഇസ്ലാമിക പ്രസാധക സംഘം (IPS)
ഉപസമിതികൾ: ഫെയ്ത്ത്, IKSS, സേവന ഗാർഡ്
സ്ഥാപനങ്ങൾ: ജാമിഅ: വഹബിയ്യ:വണ്ടൂർ, ജാമിഅ: ഫലാഹിയ്യ: നാദാ പുരം, ദാറുസ്സുന്ന: ഇസ് ലാമിക കേന്ദ്രം മഞ്ചേരി (മലപ്പുറം), നൂർ മദീന ചെർപ്പുളശ്ശേരി (പാലക്കാട്), നൂറുൽ ബയാൻ പാണ്ടിക്കാട് (മലപ്പുറം), മജ്ലിസുന്നൂർ കൂവള്ളൂർ (എറണാകുളം), മിൻഹാജുസ്സുന്ന പുത്തൻകുരിശ് (എറണാകുളം), ബദ്റുൽ ഹുദാ പോത്തുകല്ല് (മലപ്പുറം), RIC മരുത (മലപ്പുറം).

ആദർശം

അശ്അരീ- മാത്തുരീതി വിശ്വാസ സരണികളും ഹനഫീ, മാലികീ,ശാഫിഈ, ഹമ്പലീ എന്നീ നാലു മദ്ഹബുകളും ഉൾക്കൊള്ളുന്ന അഹ്ലുസ്സുന്നത്തി വൽ ജമാഅ:യുടെ വിശ്വാസ ആശയങ്ങളും ആചാരാനുഷ്ഠാന മുറകളുമാണ് സംഘം ആദർശമായി സ്വീകരിച്ചിട്ടുള്ളത്.

ലക്ഷ്യം

പരലോക മോക്ഷത്തിനും അതിനു വികാതമല്ലാത്ത ഇഹലോക ഗുണങ്ങൾക്കുമായി അഹ്ലുസ്സുന്നത്തി വൽ ജമാഅ:ത്തിൻ്റെ ആദർശത്തിനു കീഴിൽ മുസ്ലിം യുവാക്കളെ സംഘടിപ്പിക്കുക എന്നതാണ് സംഘത്തിൻ്റെ പ്രഖ്യാപിത ലക്ഷ്യം.

നേതൃത്വം

കേന്ദ്ര സമിതിയാണ് സംഘത്തിൻ്റെ നയരൂപീകരണ- നിയന്ത്രണ ഘടകം. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി, കെ. എ. സമദ് മൗലവി മണ്ണാർമല, സയ്യിദ് ഹസ്സൻ സഖാഫ് തങ്ങൾ, അലി അക്ബർ വഹബി ഉദിരംപൊയിൽ, പി.എസ്.അബ്ബാസ് പഴയന്നൂർ, സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ, അശ്റഫ് ബാഖവി കാളികാവ് എന്നിവരാണ് ഇപ്പോൾ സമിതി അംഗങ്ങൾ. സയ്യിദ് ഹസ്സൻ സഖാഫ് തങ്ങൾ കേന്ദ്ര സമിതി ചെയർമാനും അലിഅക്ബർ മൗലവി കൺവീനറുമാണ്. കേന്ദ്രസമിതി നിർദ്ദേശപ്രകാരമാണ് സംഘം പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകുന്നത്. 2018 ജൂലൈ 13,14 - ന് നൂർ മദീനയിൽ ചേർന്ന 15-ആം പൊതുസഭയിൽ വച്ചാണ് നിലവിലെ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിക്കപ്പെട്ടത്. പ്രസിഡണ്ട്: സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി വൈ . പ്രസി: മുഹമ്മദ് കോയതങ്ങൾ ജാതിയേരി, ഒ.പി. മുജീബ് വഹബി നാദാപുരം(കോഴിക്കോട്), അൻവർ വഹബി തിരുവനന്തപുരം, അബൂഹനീഫ മുഈനി ചെങ്ങര (മലപ്പുറം), ബഷീർ ഫൈസി ചെറുകുന്ന് (കാസർഗോട്). ജനറൽ സിക്രട്ടറി: ഇ.പി. അശ്റഫ് ബാഖവി കാളികാവ് ജോ. സിക്ര: സ്വദഖത്തുല്ല മൗലവി കാടാമ്പുഴ (മലപ്പുറം), സലീം വഹബി (കണ്ണൂർ),മുസ്തഫ വഹബി ചേരമ്പാടി (വയനാട്),മുഹമ്മദ് കുട്ടി വഹബി മപ്പാട്ടുകര (പാലക്കാട്), ഖമറുദ്ദീൻ വഹബി ചെറുതുരുത്തി (തൃശൂർ). ട്രഷറർ : ബഷീർ വഹബി അടിമാലി

സംഘം

ജാഇയ്യത്തുൽ ഉലമയുടെ ഊന്നുവടി എന്നാണ് കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമാ സ്ഥാപകരും പ്രഥമ ജനറൽ സിക്രട്ടറിയുമായ ശൈഖുനാ കെ.കെ സ്വദഖത്തുല്ല മൗലവി (ഖു.സി) എസ്.വൈ.എഫിനെ വിശേഷിപ്പിച്ചത്. കേരള സുന്നീ ഉലമാക്കളുടെ പ്രഥമ പണ്ഡിത സഭയായിരുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപിത ലക്ഷ്യത്തിൽ നിന്നും പ്രഖ്യാപിത നയങ്ങളിൽ നിന്നും വ്യതിചലിച്ചതിനെ തുടർന്നാണ് കേരള സംസ്ഥാന ജഇയ്യത്തുൽ ഉലമ രൂപം കൊണ്ടത്.അശ്അരീ - മാതുരീദീ വിശ്വാസ സരണിയിൽ നാലു മദ്ഹബുകാരെയും ഉൾകൊള്ളുന്ന ഉലമാ സംഘമായ സമസ്ത ശാഖാപരമായി അഭിപ്രായ വ്യത്യാസമുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കുകയില്ലെന്നത് അതിൻ്റെ പ്രഖ്യാപിത നയമായിരുന്നു. 8 -4 -1967 നു ചേർന്ന സമസ്ത മുശാവറ യോഗം ബാങ്ക് - ഖുതുബ എന്നീ ആരാധനകളിൽ ഉച്ചഭാഷിണി മതപരമായി അനുവദനീയമാണെന്നു തീരുമാനിക്കുക വഴി ഇത് ലംഘിക്കപ്പെട്ടു. ഇതിനെ തുടർന്നു സമസ്തയുടെ സ്ഥാപക കാലംമുതൽ അംഗവും നിലവിൽ പ്രസിഡണ്ടുമായ താജുൽഉലമ ശൈഖുനാ കെ.കെ സ്വദഖത്തുല്ല മൗലവി, മറ്റൊരു സ്ഥാപകാംഗവും മുശാവറ മെമ്പറുമായ ശൈഖുനാ എ.കെ കുഞ്ഞറമുട്ടി മുസ്‌ലിയാർ , മുശാവ റ മെമ്പറായ പാണക്കാട് സയ്യിദ് അബ്ദുൽഖഹ്ഹാർ പൂക്കോയതങ്ങൾ, രാമന്തളി സയ്യിദ് യാസീൻ മുത്തുക്കോയ തങ്ങൾ, എ.പി അവറാൻ മുസ്ലിയാർ , എൻ.കെ മുഹമ്മദ് മൗലവി എന്നിവരും നിരവധി ജനറൽബോഡി മെമ്പർമാരും സമസ്തയിൽ നിന്ന് വിട്ടുപോരുകയും കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയെന്ന പണ്ഡിതസഭ രൂപീകരിക്കുകയും ചെയ്തു. ഈ പണ്ഡിതസഭക്ക് വിധേയപ്പെട്ടും അതിൻ്റെ പ്രവർത്തന ശക്തിയായും നിലകൊള്ളാൻ 1977 ഏപ്രിൽ മാസത്തിൽ രൂപീകരിക്കപ്പെടുകയും കീഴ്ഘടകമായി അംഗീകരിക്കാൻ ജംഇയ്യത്തുൽ ഉലമാക്ക് അപേക്ഷ നൽകുകയും ചെയ്തതിൻ പ്രകാരം 1977 മെയ് 29ന് അംഗീകാരം ലഭിക്കുകയും ചെയ്തു.